യുദ്ധക്കെടുതിയിൽ ലെബനനിലെ മുസ്ലീം സ്ത്രീകൾക്ക് അഭയവും ആശ്വാസവുമായി സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ഹെൽപ്പ് കോൺവെന്റ്

യുദ്ധക്കെടുതിയിൽ ലെബനനിലെ മുസ്ലീം സ്ത്രീകൾക്ക് അഭയവും ആശ്വാസവുമായി സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ഹെൽപ്പ് കോൺവെന്റ്

ബെയ്റൂട്ട്: ലെബനനിലെ അഭയാർഥികൾക്ക് അഭയവും ആശ്വാസവുമായി സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ഹെൽപ്പ് കോൺവെന്റ്. ബോംബാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട എണ്ണൂറിലധികം ആളുകൾ‌ക്കാണ് മഠം അഭയം നൽകിയത്. ഭൂരിഭാഗവും മുസ്ലീങ്ങളും സ്ത്രീകളുമായിരുന്നെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ പറയുന്നു. യുദ്ധം മൂലം ദുരിതം അനുഭവിക്കുന്നതിൽ ഏറ്റവും ദുർബലരായവരെ മഠം ഏറ്റെടുക്കുകയായിരുന്നു.

“ബോംബ് സ്‌ഫോടനത്തിന്റെ ആദ്യ രാത്രിയിൽ ഡസൻ കണക്കിനാളുകൾ കോൺവെന്റിൽ ഓടിയെത്തി. 12 ദിവസത്തിനുള്ളിൽ എണ്ണൂറിലധികം അഭയാർഥികളെ ഞങ്ങൾക്കു ലഭിച്ചു. യുദ്ധത്തിന് മുമ്പ് തങ്ങളുടെ പ്രവർത്തനങ്ങൾ പ്രദേശത്തെ എല്ലാ മതങ്ങളുമായും പ്രത്യേകിച്ച് മുസ്ലീം സമുദായവുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ സഹായിച്ചു. പലരും തങ്ങളുടെ കുട്ടികളെ കോൺവെന്റ് സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു. അവർക്ക് അത്രയേറെ വിശ്വാസമുണ്ട്.'” – സഭയുടെ സുപ്പീരിയർ ജനറലായ മദർ ജോസ്ലിൻ ജൗമ പറയുന്നു.

സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ഹെൽപ്പ് കോൺവെന്റിൽ താമസിക്കുന്ന 15 സന്യാസിനിമാർ ഗ്രീക്ക് - മെൽക്കൈറ്റ് കത്തോലിക്കാ സഭയിൽപെട്ടവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.