തൃശൂർ: പൂര നഗരിയിലെത്താൻ ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. എന്നാൽ ഗുണ്ടകൾ കാർ ആക്രമിച്ചു. ആ സമയം അവിടെയുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുത്തുകയായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂര നഗരിയിൽ എത്തിയത് കാറിൽ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ എത്തുന്ന വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൂവ് ഔട്ട്’ എന്നായിരുന്നു പ്രതികരണം. ചോദ്യങ്ങൾക്ക് മറുപടി പറയാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ ഇന്ന് വിഷയത്തിൽ പ്രതികരിച്ച സുരേഷ് ഗോപി പൂരം കലക്കൽ അന്വേഷണത്തിൽ സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും ചോദിച്ചു.
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.