2021 ലും കേരളത്തില്‍ കൊടകര മോഡലില്‍ പണമെത്തി; ഇടപാട് നടന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍: പ്രസീത അഴീക്കോട്

2021 ലും കേരളത്തില്‍ കൊടകര മോഡലില്‍ പണമെത്തി; ഇടപാട് നടന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍: പ്രസീത അഴീക്കോട്

കോഴിക്കോട്: 2021 ലെ തിരഞ്ഞെടുപ്പിലും കൊടകര മോഡലില്‍ കേരളത്തില്‍ പണം എത്തിയെന്നും ഇതിന് നേതൃത്വം വഹിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരുന്നുവെന്നും ജെആര്‍പി നേതാവ് പ്രസീത അഴീക്കോട്.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡലില്‍ പണം എത്തി. ബത്തേരിയില്‍ എത്തിയത് മൂന്നര കോടി രൂപയാണ്. ബിജെപി വയനാട് ജില്ലാ പ്രസിഡന്റായ പ്രശാന്ത് മലവയലിന്റെ സംഘം മഞ്ചേശ്വരത്ത് നിന്ന് വയനാട്ടിലേക്ക് പണം കടത്തി. തെളിവുകള്‍ ലഭിച്ചിട്ടും പരാതി പൂഴ്ത്തിയെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടായില്ല. തിരൂര്‍ സതീഷിന്റെ ആരോപണം ശരിയാണെന്നാണ് തന്റെ അഭിപ്രായം. എന്‍ഡിഎയുടെ ഭാഗമാകാന്‍ സി.കെ ജാനുവിന് 10 ലക്ഷം കൊടുത്തു. ബത്തേരി ഹോം സ്‌റ്റൈല്‍ വച്ച് 25 ലക്ഷവും കൈമാറി. കേരളത്തിന്റെ പല ഭാഗങ്ങളിലും പണം എത്തിയിട്ടുണ്ട്.

ഇത് ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. കെ. സുരേന്ദ്രന് സംരക്ഷണം ലഭിക്കുന്നുണ്ട്. ഹോം സ്റ്റേയില്‍ വെച്ച് പണം നല്‍കിയത് പൂജാ ദ്രവ്യങ്ങള്‍ എന്ന വ്യാജേനയാണ്. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും കളക്ടര്‍ ആയിരുന്ന രേണു രാജിനെ പരാതിയുമായി നാല് തവണ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

അതേസമയം, കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.

സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.