കിഴക്കന്‍ ലഡാക്ക് സമാധാനത്തിന്റെ പാതയില്‍; ഡെംചോകിന് പിന്നാലെ ഡെപ്സാംഗിലും പട്രോളിങ്

കിഴക്കന്‍ ലഡാക്ക് സമാധാനത്തിന്റെ പാതയില്‍; ഡെംചോകിന് പിന്നാലെ ഡെപ്സാംഗിലും പട്രോളിങ്

കാശ്മീര്‍: കിഴക്കന്‍ ലഡാക്കിലെ ഡെംചോകിന് പിന്നാലെ ഡെപ്സാംഗിലും ഇന്ത്യന്‍ സേന പട്രോളിങ് നടത്തി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രദേശത്ത് പട്രോളിങ് നടക്കുന്നത്. മേഖലയില്‍ അഞ്ച് പട്രോളിങ് പോയിന്റുകളാണ് ഉള്ളത്.

ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഇന്ത്യന്‍ സൈന്യം ലഡാക്ക് സമതലങ്ങളിലെ രണ്ട് പോയിന്റുകളിലേക്കും വിജയകരമായി പട്രോളിങ് നടത്തിയതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും സഥിരതയും നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണിതെന്നും ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കരാര്‍ പ്രകാരം, ഒരു മാസത്തില്‍ ഒന്നിലധികം തവണ പട്രോളിങ് നടത്താം. ഓരോ പട്രോളിങിനും മുമ്പ് ഇരു രാജ്യങ്ങളും മുന്‍കൂട്ടി അറിയിക്കണമെന്നും നിബന്ധനയുണ്ട്. കമാന്‍ഡര്‍മാരാണ് പട്രോളിങ് രീതികള്‍ നിശ്ചയിക്കുന്നത്.

ഒക്ടോബര്‍ അവസാനത്തോടെയാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും കരാര്‍ പ്രകാരമുള്ള സൈനിക പിന്‍മാറ്റം ഇന്ത്യയും ചൈനയും പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് നവംബര്‍ ഒന്നിന് ഡെംചോക്കില്‍ ഇന്ത്യന്‍ സൈന്യം പട്രോളിങ് ആരംഭിച്ചിരുന്നു. അതേസമയം ഡെപ്സാംഗില്‍ ചൈന ഇതുവരെ പട്രോളിങ് നടത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.