പാലക്കാട്: നീല ട്രോളി ബാഗുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താ സമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെപിഎം ഹോട്ടല്‍ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. 'ഞാന്‍ എപ്പോളാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ എന്റെ വസ്ത്രങ്ങള്‍ കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും തന്റെ കൈവശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
ഈ ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കില്‍ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. മുന്‍ വാതിലില്‍ കൂടെ ഞാന്‍ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കില്‍ പ്രചാരണ നിര്‍ത്തും. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചരണം ഇവിടെ നിര്‍ത്തും.
ഈ ട്രോളി ബോഡ് റൂമില്‍ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെ എന്നും പറയുന്നവര്‍ തെളിയിക്കണം.
പല റൂമുകളിലേക്കും ബാഗ് കൊണ്ടുപോയതിനെ കുറിച്ചുളള ചോദ്യത്തിന് ബാഗില്‍ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഷാഫിയും ഞാനും ഡ്രസ് മാറി മാറി ഇടാറുണ്ടെന്നുമാിരുന്നു രാഹുലിന്റെ മറുപടി. 'ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്'. ഇനി കോണ്‍ഗ്രസ് മീറ്റിങ് നടത്തുമ്പോള്‍ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുല്‍ പരിഹസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.