ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിങ് ചുമതലയും ഏല്‍പിച്ചു.
കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരില്‍ കണ്ടാണ് മോഡി അധിക ചുമതല നല്‍കിയത്.
കേന്ദ്രമന്ത്രി എന്ന ഉത്തരവാദിത്വത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയോട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിര്‍ദേശിച്ചിട്ടുള്ളത്. സിനിമ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉപാധി ഇരുവരും അംഗീകരിച്ചില്ല. മുഴുവന്‍ സ്റ്റാഫുകളെ ഇനിയും നിയോഗിക്കാത്തതും വീഴ്ചയായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തിയത്.
സുരേഷ് ഗോപിയുടെ ചില നടപടികളില്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും സുരേഷ് ഗോപി പരിധിവിട്ടെന്ന വിലയിരുത്തലുണ്ടായിരുന്നു.
അനുമതിയില്ലാത്തതിനാല്‍ ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിക്ക് കഴിയില്ല. ഒറ്റക്കൊമ്പന്‍ സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകതയായ താടി മീശ കഴിഞ്ഞ ദിവസം ഒഴിവാക്കിയതും അനുമതിയില്‍ കുരുങ്ങിയാണ്. ഇതിനിടെ ഊഹാപോഹങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് പ്രതിരോധം തീര്‍ക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.