ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍; ആത്മകഥാ വിവാദത്തില്‍ വിശദീകരണം നല്‍കിയേക്കും

ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍; ആത്മകഥാ വിവാദത്തില്‍ വിശദീകരണം നല്‍കിയേക്കും

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കിയേക്കും. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കും. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

തിരുവനന്തപുരത്ത് എത്തിയ ഇ.പി ജയരാജന്‍ വിവാദത്തോട് കൂടുതല്‍ പ്രതികരിക്കാതെ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി. ചതി നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാണേണ്ട സമയം കാണാമെന്നായിരുന്നു പ്രതികരണം. ആത്മകഥ ഉള്ളടക്കം ഇ.പി ഇതിനകം പരസ്യമായി തള്ളിയിരുന്നു. ഇത് താന്‍ എഴുതിയതല്ല എന്നാണ് ജയരാജന്‍ നല്‍കിയ വിശദീകരണം.

താന്‍ എഴുതുന്ന ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്റെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ഇ.പി ആവശ്യപ്പെട്ടത്. ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.