ഹൈദരാബാദിനോട് ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി

ഹൈദരാബാദിനോട് ബ്ലാസ്റ്റേഴ്സിന് വമ്പൻ  തോൽവി

വാസ്കോ: ഹൈദരാബാദിനോട് 4-0 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്‌.എൽ പ്ലേ ഓഫ്‌ കാണാതെ പുറത്തായി. ഹൈദരാബാദിനായി ഫ്രാൻ സന്റാസ ഇരട്ട ഗോളുകളുമായി തിളങ്ങി. കാര്യമായ ഗോളവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റിൽ ഫ്രാൻ സന്റാസയാണ് ഹൈദരാബാദിന്റെ ആദ്യ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. തുടർന്ന് 62-ാം മിനിറ്റിൽ ജോയൽ കിയാനെസിനെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത സന്റാസ 63-ാം മിനിറ്റിൽ ഹൈദരാബാദിന്റെ ലീഡുയർത്തി.

86-ാം മിനിറ്റിൽ അരിഡാനെ സന്റാന ഹൈദരാബാദിന്റെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. മൂന്നു ഗോൾ വീണതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് നിരയ്ക്കെതിരേ 90-ാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിന്റെ നാലാം ഗോളും നേടി. ജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 27 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. സീസണിൽ എട്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്തേക്ക് വീണു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.