പേപ്പർ ക്യാരിബാ​ഗ് നിർമാണവുമായി ചങ്ങനാശേരി ഇത്തിത്താനം ആശാഭവനിലെ കുട്ടികൾ

പേപ്പർ ക്യാരിബാ​ഗ് നിർമാണവുമായി ചങ്ങനാശേരി ഇത്തിത്താനം ആശാഭവനിലെ കുട്ടികൾ

ചങ്ങനാശേരി : പേപ്പർ ക്യാരിബാ​ഗ് നിർമാണത്തിലേർപ്പെട്ട് ചങ്ങനാശേരി ഇത്തിത്താനം ആശാഭവനിലെ കുട്ടികൾ. റോട്ടറി ക്ലബ്ബിൻറെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് അനുസരിച്ച് ഓർഡർ സ്വീകരിച്ച് പേപ്പർ‌ ബാ​ഗുകൾ നിർമ്മിച്ച് നൽകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ അടക്കമുള്ള സംവിധാനങ്ങളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായി നേതൃത്വം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഫാ.സോണി മുണ്ടുനടയ്ക്കൽ, സി. ജൂലിയറ്റ് സിഎംസി 9496261196 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ചങ്ങനാശേരി അതിരൂപതയുടെ സ്ഥാപനമായ ആശാഭവനിൽ സിഎംസി സന്യാസ സമൂഹമാണ് നേതൃത്വം നൽകുന്നത്. ഇതിനോടകം 1500ലധികം കുട്ടികളെ ഇവിടെ നിന്ന് സാധാരണ ജീവിതത്തിനു സഹായകരമായ പരിശീലനം നൽകി സ്വയം പര്യാപ്തരാക്കിയിട്ടുണ്ട്. 1972ൽ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലാണ് ആശാഭവനു തറക്കല്ലിട്ടത്. 1973ൽ കർദിനാൾ മാർ ആന്റണി പടിയറ ഈ സ്ഥാപനം കൂദാശ ചെയ്തു. 3 കുട്ടികളുമായി തുടങ്ങിയ സ്ഥാപനത്തിന്റെ ആരംഭ കാലത്ത് ഫാ.ഫെലിക്‌സ് തോമസ്, സിസ്റ്റർ എലൈറ്റ് എന്നിവരാണ് നേതൃത്വം നൽകിയിരുന്നത്.

കുട്ടികളുടെ പുനരധിവാസവും തുടർജീവിതവും ലക്ഷ്യമാക്കി ആഭരണ നിർമാണം, മെഴുകുതിരി നിർമാണം, കോഴി വളർത്തൽ, മൃഗസംരക്ഷണം, കൃഷി എന്നിവയിൽ വൊക്കേഷനൽ പരിശീലനം നൽകുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കും പ്രത്യേക പരിശീലന പരിപാടികൾ ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.