മുംബൈ: മഹാരാഷ്ട്രയില്‍ പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് രാഹുല്‍ ഗാന്ധിയെത്തിയത് സേഫ് ലോക്കറുമായി.
അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്ര മോഡിയുടെ ശ്രമമെന്നും ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോഡിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്നും രാഹുല്‍ പരിഹസിച്ചു.
'ഏക് ഹെ തോ സേഫ് ഹെ' എന്ന് മോഡി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിച്ചിരുന്നു. ഹിന്ദു ഐക്യത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരുന്ന പ്രസംഗങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്.
എന്നാല്‍ ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന് മോഡി പറയുന്നത് അദാനിയെക്കുറിച്ചെന്നാണ് രാഹുലിന്റെ പരിഹാസം. ഒപ്പം സേഫ് ലോക്കറില്‍ നിന്ന് ധാരാവിയുടെ മാപ്പും പുറത്തെടുത്തു. ധാരാവി പുനര്‍വികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള ശ്രമമാണ്.
രാജ്യത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നുവേണ്ട എന്തും അദാനിക്ക് നല്‍കാന്‍ മോഡി ഒരുക്കമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. മറ്റെന്നാളാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും ഇന്ത്യാ സഖ്യം വിജയ പ്രതീക്ഷയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.