'ബൈബിൾ ഓൺ' വചന പഠനത്തിനും വായനക്കുമായി ആപ്ലിക്കേഷൻ പുറത്തിറക്കി എലോയിറ്റ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്

'ബൈബിൾ ഓൺ' വചന പഠനത്തിനും വായനക്കുമായി ആപ്ലിക്കേഷൻ പുറത്തിറക്കി എലോയിറ്റ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്

കൊച്ചി : സമ്പൂര്‍ണ ബൈബിളിലേക്കും ബൈബിള്‍ വ്യാഖ്യാനത്തിലേക്കും സൗജന്യമായി പ്രവേശിക്കാവുന്ന കത്തോലിക്ക ബൈബിള്‍ ആപ്പ് പുറത്തിറക്കി എലോയിറ്റ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. 'ബൈബിൾ ഓൺ'  https://bibleon.app/എന്ന പേരിൽ ആപ്പ് പുറത്തിറക്കിയ വിവരം എലോയിറ്റ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും സഹസ്ഥാപകനുമായ തോംസൺ ഫിലിപ്പാണ് അറിയിച്ചത്.

30ലധികം ഭാഷകളിൽ തികച്ചും ഫ്രീയായി ബൈബിൾ ലഭ്യമാണ്. പരസ്യം ഇല്ലാതെ ബൈബിൾ വായിക്കാനും ശ്രവിക്കാനും സാധിക്കും. ബൈബിൾ വചനങ്ങൾ പങ്കിടാനുള്ള ഓപ്ഷനും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഓഡിയോ കൂടി ലഭ്യമായതിനാൽ ബൈബിൾ എപ്പോൾ വേണമെങ്കിലും ശ്രവിക്കാനാകുമെന്ന് തോംസൺ ഫിലിപ്പ് പറഞ്ഞു.

ഇനിയും കൂടുതൽ ഭാഷകളിൽ ബൈബിൾ ആപ്പ് ലഭ്യമാക്കണമെന്നും അതിനുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും തോംസൺ ഫിലിപ്പ് കൂട്ടിച്ചേർത്തു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഐ ട്യൂണ്‍സിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.