കൊല്ലം: ഓണ്‍ലൈന്‍ ഗയിം കളിച്ചതിന്റെ പേരില്‍ അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങി പോയ കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ പെണ്‍കുട്ടിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആലപ്പാട് കുഴിത്തുറ മരിയ്ക്കാശേരി വീട്ടില്‍ ഐശ്വര്യ അനിലിനെ(17)യാണ് കാണാതായത്.
തിങ്കളാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി പോയത്. അന്ന് രാവിലെ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് പൊലീസിന്റെ നിഗമനം.
പെണ്‍കുട്ടി സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചാണ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ഐശ്വര്യയെ കാണാതായി എന്നാണ് പൊലീസില്‍ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന പരാതി. കാണാതായ സമയം മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
വീട്ടിലിരുന്ന് ഓണ്‍ലൈനായി എന്‍ട്രന്‍സ് പരിശീലനം നടത്തി വരികായിയരുന്നു ഐശ്വര്യ. കൂടുതല്‍ സമയവും വീട്ടില്‍ ചെലവിട്ടിരുന്ന ഐശ്വര്യയ്ക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി ട്രെയിന്‍ കയറി പോയതായും വിവരങ്ങളുണ്ട്.
എന്നാല്‍ ഏതു ഭാഗത്തേക്ക് പോയി എന്നതിനെക്കുറിച്ച് കേസന്വേഷിക്കുന്ന കരുനാഗപ്പള്ളി പൊലീസ് വ്യക്തത നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. ഐശ്വര്യയുടെ ലാപ്ടോപും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് അന്വേഷിച്ചു വരികയാണ്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.