വാഷിങ്ടണ്‍: ട്രാന്‍സിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ശ്‌സ്ത്ര ലോകം. IRAS 04125+2902 b എന്നാണ് പുതിയ ഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്.
ഈ ശിശു ഗ്രഹത്തിന് ഏകദേശം മുപ്പത് ലക്ഷം വര്‍ഷം മാത്രമേ പഴക്കമുള്ളൂ. 430 പ്രകാശ വര്‍ഷം അകലെ നവജാത നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു നക്ഷത്ര നഴ്‌സറിയായ ടോറസ് മോളിക്യുലാര്‍ ക്ലൗഡിലാണ് ഇതുള്ളത്.
നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ മാഡിസണ്‍ ജി. ബാര്‍ബറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രഹങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നും പരിണമിക്കുന്നുവെന്നും മനസിലാക്കുന്നതില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകും.
ഗ്രഹത്തിന്റെ പുറം അവശിഷ്ട ഡിസ്‌ക് കുത്തനെ വളച്ചൊടിച്ച് നാസയുടെ ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റിന് (ടെസ്) അതിന്റെ സംക്രമണം നിരീക്ഷിക്കാന്‍ വ്യക്തമായ പാത സൃഷ്ടിക്കുന്നു.
ഗ്രഹം അതിന്റെ ആതിഥേയ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുേ പാകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശം ചെറുതായി മങ്ങുന്നു. ഈ വിന്യാസം ഗവേഷകര്‍ക്ക് സിസ്റ്റത്തെ വിശദമായി പഠിക്കാന്‍ സഹായകമായി.
പുതിയ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ പിണ്ഡത്തിന്റെ മൂന്നിലൊന്നില്‍ താഴെയാണ്. എന്നാല്‍ വ്യാഴത്തിന് സമാനമായ വലിപ്പമുണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഈ ഗ്രഹം ഒടുവില്‍ ഒരു മിനി നെപ്ട്യൂണ്‍ അല്ലെങ്കില്‍ ഒരു സൂപ്പര്‍ ഭൂമി ആയി പരിണമിച്ചേക്കാമെന്നും സൂചനകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.