കോഴിക്കോട്: ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്ന ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, പി.രഘുനാഥ് എന്നിവര്‍ക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍.
ഇവരുടെ ഫോട്ടോ അടക്കം 'ബിജെപിയില്‍ കുറുവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. സേവ് ബിജെപിയുടെ പേരിലാണ് പോസ്റ്ററുകള്‍.
ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ ഇന്നലെ രാത്രിയാണ് ഒട്ടിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം പ്രസിഡന്റിനു തന്നെയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കെ .സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യപ്പെടണം. താന്‍ നില്‍ക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.