ബെയ്ജിങ്: ഫ്രഞ്ച് ഡോക്ടര്‍ മൊറേക്കോയിലുള്ള രോഗിക്ക് ഏതാണ്ട് 12,000 കിലോ മീറ്റര്‍ ദൂരെ ചൈനയിലിരുന്ന് റോബോട്ടിന്റെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയ വിജയകരം. ചികിത്സാ രംഗത്തെ വിസ്മയിപ്പിക്കുന്ന ഈ സാങ്കേതിക മുന്നേറ്റം ആരോഗ്യ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഇതോടെ ലോകത്തെ ഏറ്റവും വിദൂര ശസ്ത്രക്രിയ എന്ന റെക്കോഡും അദേഹം സ്വന്തമാക്കി. നവംബര്‍ 16 നാണ് സംഭവം. ചൈനയുടെ നവീന റോബോട്ടായ തൗമൈ ഉപയോഗിച്ചാണ് ഡോ. യൂനസ് അഹ്ലാല്‍ മൊറോക്കന്‍ പൗരന്റെ പ്രോസ്റ്റേറ്റ് മുഴ നീക്കം ചെയ്തത്.
5 ജി ഉപയോഗിക്കാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരുന്നു രണ്ട് മണിക്കൂര്‍ സമയമെടുത്ത ശസ്ത്രക്രിയ. ആശയ വിനിമയ കാലതാമസം നൂറ് മിലി സെക്കന്റില്‍ കൂടുതലായിരുന്നു. മുഴ എടുത്തു കളഞ്ഞതിന് പിന്നാലെ മുറിവ് തുന്നിക്കെട്ടാനും റോബോട്ടിനെ ഉപയോഗിച്ചു.
വ്യക്തത, വഴക്കം, സ്ഥിരത എന്നിവയ്ക്ക് പേരുകേട്ടതാണ് തൗമൈ റോബോട്ട്. മുന്‍പ് ചൈനയില്‍ നിന്നും പശ്ചിമാഫ്രിക്കയിലെ ബെനിനില്‍ തൗമൈ ഒരു വൃക്ക ശസ്ത്രക്രിയയ്ക്ക് പിന്തുണച്ചിരുന്നു. എന്നാല്‍ പരിപൂര്‍ണ ശസ്ത്രക്രിയ ഇതാദ്യമായാണ്.
ശസ്ത്രക്രിയ റോബോട്ടുകളുടെ പ്രവര്‍ത്തനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ചൈന. രാജ്യത്ത് വ്യാപിച്ചു വരുന്ന 5 ജി സേവനങ്ങളും ഇതിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. ഈ മേഖലയില്‍ 2026 ല്‍ 38.4 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് നാല് ദശലക്ഷം 5 ജി സ്റ്റേഷനുകളാണ് സ്ഥാപിക്കപ്പെട്ടിരുന്നത്. ഇത് വിദൂര ശസ്ത്രക്രിയകള്‍ക്ക് കൂടൂതല്‍ സാധ്യത തുറന്നു കൊടുത്തു.
നിലവില്‍ ഇയു സിഇ സര്‍ട്ടിഫിക്കറ്റ് ലഭിച്ച തൗമൈ യൂറോളജി, തൊറാസിക് സര്‍ജറി, ഗൈനോക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പി എന്നിവയുള്‍പ്പടെ നിരവധി ചികിത്സാ നടപടികള്‍ക്ക് അംഗീകാരം ലഭിച്ച റോബോട്ടാണ്.
ആകെ നാല് ലക്ഷം കിലോ മീറ്ററുകള്‍ ദുരം ഉള്‍ക്കൊള്ളുന്ന 250 ലധികം അള്‍ട്രാ ലോങ് ഡിസ്റ്റന്‍സ് ശസ്ത്രക്രിയകള്‍ ചെയ്യാവുന്നതിന് തൗമൈ സജ്ജമാണ്. വിദേശ യാത്രകള്‍ ഒഴിവാക്കി മികച്ച ഡോക്ടര്‍മാരുമായി രോഗികളെ ബന്ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ കരുത്ത് പകരുകയാണ് തൗമൈ എന്ന റോബോട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.