ഹൈദരബാദ്: തെലങ്കാനയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകളെ വധിച്ചു. കൊലപ്പെട്ടവരില്‍ മാവോയിസ്റ്റ് നേതാവ് ബദ്രുവും ഉള്‍പ്പെടും. തെലങ്കാനയിലെ മുളഗു ജില്ലയിലാണ് സംഭവം.
പൊലിസും മാവോയിസ്റ്റ് വിരുദ്ധസേനയും സംയുക്തമായ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ചല്‍പ്പാകയിലെ വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു. മാവോയിസ്റ്റുകളില്‍ നിന്ന് എകെ 47 ഉള്‍പ്പടെയുള്ള തോക്കുകള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ട് പ്രദേശവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തി നല്‍കി എന്നാരോപിച്ചായിരുന്നു കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.