'ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു'; വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

'ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു'; വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

തൃശൂര്‍: ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടി രൂപ ആറ് ചാക്കുകളില്‍ ആയി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴിയെന്നും വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകള്‍ തല്‍ക്കാലം പ്രദര്‍ശിപ്പിക്കുന്നില്ലെന്നും അത് പൊലീസ് അന്വേഷണത്തെ ബാധിക്കുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റിയാണ് പിരിച്ചു വേണ്ടത്.

ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരി, സുജേഷ് സേനന്‍ എന്നിവരാണ് എല്ലാ കള്ളപ്പണ ഇടപാടുകള്‍ക്കും നേതൃത്വം കൊടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടു പോയി.

ഒരു മാസത്തിന് ശേഷം ആയിരുന്നു ഇത് നടന്നത്. കെ.കെ അനീഷ് കുമാറിന്റെ കാറിലായിരുന്നു ഒന്നരക്കോടി കൊണ്ടു പോയത്. ഹരിയും സുജേഷ് സേനനും ഒപ്പം ഉണ്ടായിരുന്നുവെന്നും തിരൂര്‍ സതീഷ് പറഞ്ഞു. ഭിന്നതകള്‍ രൂക്ഷമായ ബിജെപിയില്‍ പുതിയ വെളിപ്പെടുത്തല്‍ തലവേദനയായി മാറുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.