മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി യോഗം തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും.
മുംബൈ ആസാദ് മൈതാനിയില്‍ നാളെ വൈകുന്നേരം അഞ്ചുമണിക്ക് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി തീരുമാനം. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്താല്‍ പകരം ആഭ്യന്തര വകുപ്പ് വേണമെന്ന ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ കടുംപിടുത്തമാണ് സര്‍ക്കാര്‍ രൂപീകരണം വൈകാനിടയാക്കിയത്.
ഇന്നലെ വൈകുന്നേരം ഫഡ്നാവിസ് ഏക്നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയതായും ഇതേത്തുടര്‍ന്ന് കടുത്ത നിലപാടില്‍ ഷിന്‍ഡെ അയവു വരുത്തിയതായുമാണ് റിപ്പോര്‍ട്ട്. ഫഡ്നാവിസിനൊപ്പം, ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.