സീറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന ക്രിസ്മസ് സ്‌നേഹ സംഗമത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ക്രിസ്മസ് കേക്ക് മുറിക്കുന്നു. ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, രാജേഷ്, ഫാ. ജോര്‍ജ് കുടിലില്‍, ആനന്ദ് കൊച്ചുകുടി, ടോം കുര്യാക്കോസ്, ഷജില്‍കുമാര്‍, ഫാ. ആന്റണി വടക്കേകര, ഗോപകുമാര്‍, ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, പി. രാമചന്ദ്രന്‍, ലേബി സജീന്ദ്രന്‍, പി.പി ജെയിംസ്, സി എച്ച്. അബ്ദുല്‍ റഹീം, ബാബു വെളപ്പായ, ബീന റാണി, വില്‍സണ്‍ വടക്കുംചേരി, ഫാ. ജോജി കല്ലിങ്ങല്‍ എന്നിവര്‍ സമീപം.
കൊച്ചി: ദൈവ സ്‌നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്മസ് എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്രിസ്തുമസ് സ്‌നേഹ സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദേഹം.
അച്ചടി-ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് സംഗമത്തില്‍ പങ്കു ചേര്‍ന്നത്. തിരുപ്പിറവിയുടെ സന്തോഷവും സ്‌നേഹവും പങ്കുവച്ച് തട്ടില്‍ പിതാവ് ക്രിസ്തുമസ് ആശംസകള്‍ നേരുകയും സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
സ്‌നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ക്രിസ്തു സ്‌നേഹിതര്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി.
അതിനുവേണ്ടിയാണ് ദൈവപുത്രന്‍ മനുഷ്യനായി പുല്‍ക്കൂട്ടില്‍ ജനിച്ചതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യരോടു കൂടെ നടക്കാന്‍ വന്ന ദൈവം ഒന്നിച്ചു നടക്കാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നു. കാരണം നാമെല്ലാവരും സഹയാത്രികരാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസ് എന്നും അദേഹം വ്യക്തമാക്കി.
ക്രിസ്മസ് സ്‌നേഹ സംഗമത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുത്തവരെ സ്വാഗതം ചെയ്ത് മേജര്‍ ആക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടവും കൃതജ്ഞതയര്‍പ്പിച്ച് സഭയുടെ പിആര്‍ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സിയും സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.