തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊടിയിറങ്ങി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സംവിധായിക പായല്‍ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത മലുവിനാണ്. മികച്ച സംവിധായകനുള്ള രജത ചകോരം ഹര്‍ഷാദ് ഷാഷ്മി, മി മറിയം എന്നിവര്‍ നേടി. ചിത്രം - ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്സ്.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹൈപ്പര്‍ ബോറിയന്‍സും നേടി.
പോളിംഗിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, സംവിധായകന്‍ ഫാസില്‍ മുഹമ്മദ്
അന്താരാഷ്ട്ര മത്സര വിഭാഗം
പ്രത്യേക പരാമര്‍ശം
അനഘ രവി- ചിത്രം, അപ്പുറം
ചിന്മയ സിദ്ദി- ചിത്രം, റിഥം ഓഫ് ദമാം
ഫാസില്‍ മുഹമ്മദ്-തിരക്കഥ, ഫെമിനിച്ചി ഫാത്തിമ
ഫിപ്രസി പുരസ്‌കാരം- മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്സ്
മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം -ശിവരഞ്ജിനി ജെ, സിനിമ വിക്ടോറിയ
ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ- ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, സംവിധായകന്‍ ഫാസില്‍ മുഹമ്മദ്
പ്രത്യേക ജൂറി പരാമര്‍ശം-മിഥുന്‍ മുരളി, കിസ് വാഗണ്‍
മികച്ച നവാഗത സംവിധായകനുള്ള എഫ്എസ്എസ്ഐ കെആര്‍ മോഹനന്‍ പുരസ്‌കാരം- ഇന്ദു ലക്ഷ്മി- സിനിമ അപ്പുറം
പ്രത്യേക ജൂറി പരാമര്‍ശം -ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും.
കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.