തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി അങ്കണത്തില്‍ രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കരോള്‍ ഗാനമാണ് പൊലീസ് പാടാന്‍ അനുവദിക്കാതിരുന്നത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്‌ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പള്ളിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിന്റെ നടപടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് കമ്മിറ്റിക്കാര്‍ വിവരം ധരിപ്പിച്ചു. എസ്‌ഐക്കു ഫോണ്‍ നല്‍കാന്‍ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്‌ഐ സംസാരിക്കാന്‍ തയാറായില്ല.
തുടര്‍ന്ന് സുരേഷ്‌ഗോപി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷെ കരോള്‍ പാടാന്‍ പൊലീസ് അനുമതി നല്‍കിയില്ല. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കരോള്‍ ഗാനം മുടങ്ങുന്നതെന്നും പരാതി നല്‍കുമെന്നും ട്രസ്റ്റി അംഗങ്ങള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.