തൃശൂര്‍: സ്വരാജ് റൗണ്ടിനെ ചുവപ്പണിയിച്ച് പതിനയ്യായിരത്തോളം പാപ്പാമാരാണ് 12-മത് ബോണ്‍ നതാലെ സമാപന റാലിയില്‍ പങ്കെടുത്തത്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ അതിരൂപതയുടെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ബോണ്‍ നതാലെ സംഘടിപ്പിച്ചത്.
സെന്റ് തോമസ് കോളജ് റോഡ് പരിസരത്ത് നിന്ന് വൈകുന്നേരം മൂന്നിനാണ് റാലി ആരംഭിച്ചത്. സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മേയര്‍ എം.കെ വര്‍ഗീസ്, മന്ത്രിമാരായ അഡ്വ. കെ. രാജന്‍, പ്രഫ. ആര്‍. ബിന്ദു, പി. ബാലചന്ദ്രന്‍ എംഎല്‍എ, അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കല്‍ദായ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുരിയാക്കോസ്, യാക്കോബായ സുറിയാനിസഭ തൃശൂര്‍ അധ്യക്ഷന്‍ ഡോ. കുര്യാക്കോസ് മോര്‍ ക്ലീമിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പൊലീസ് മേധാവി ആര്‍ ഇളങ്കോ എന്നിവര്‍ ചേര്‍ന്ന് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.
മുന്‍ എംപി രമ്യ ഹരിദാസ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്‍, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ചെറുതും വലുതുമായ ഇരുപതില്‍പ്പരം ഫ്‌ളോട്ടുകള്‍ റാലിക്ക് കൊഴുപ്പേകി. ബൈക്കിലും സ്‌കേറ്റിംഗിലുമായി 300 വീതം ക്രിസ്മസ് പാപ്പാമാരും അവര്‍ക്ക് പിറകില്‍ ഭിന്നശേഷിക്കാരായ വീല്‍ചെയറിലുള്ള പാപ്പാമാരും മാലാഖമാരും അണിനിരന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.