2025 നെ വരവേറ്റ് ലോകം; കിരിബാത്തിയിലും ന്യൂസിലാന്‍ഡിലും പുതുവത്സരം പിറന്നു

2025 നെ വരവേറ്റ് ലോകം; കിരിബാത്തിയിലും ന്യൂസിലാന്‍ഡിലും പുതുവത്സരം പിറന്നു

ടരാവ(കിരിബാത്തി): 2025 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം. ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പുതുവര്‍ഷം പിറന്നത്

മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്ക രേഖയോട് തൊട്ടു കിടക്കുന്ന രാജ്യമാണ്. പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സല്‍ക്കാരം, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ എന്നിവയോടെയാണ് ഇവിടെ ആളുകള്‍ പുതുവര്‍ഷം ആഘോഷിച്ചത്.

കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാന്‍ഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. നേരത്തേ പുതുവര്‍ഷമെത്തുന്ന ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലെയും ഓക്ലന്‍ഡിലെയും പുതുവര്‍ഷ ആഘോഷം ലോക പ്രശസ്തമാണ്.

പിന്നീട് ക്വീന്‍സ്ലാന്‍ഡും വടക്കന്‍ ഓസ്ട്രേലിയയും പുതുവര്‍ഷം ആഘോഷിക്കും. ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 8.30 ന് പുതുവര്‍ഷം എത്തും.

ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയില്‍ പുതുവര്‍ഷം പിറവിയെടുക്കുന്നത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കും. പുതുവര്‍ഷം അവസാനമെത്തുക അമേരിക്കയിലെ ബേക്കര്‍, ഹൗലന്‍ഡ് ദ്വീപുകളിലാണ്. ജനവാസമില്ലാത്ത ദ്വീപുകളാണിവ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.