കൊല്ലം: കൊല്ലം സോപാനത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു. പ്രോ ലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്‍ഗനൈസേഷന്‍(ഇപ്ലോ), വി കെയര്‍ പാലിയേറ്റീവ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, കരുതല്‍ അക്കാഡമി എന്നിവയുടെ പിന്തുണയോടെയാണ് ഫെസ്റ്റ് നടന്നത്.
സംഗീതവും നൃത്തവും സ്‌കിറ്റും മാര്‍ഗംകളിയും അവാര്‍ഡുകളും ആദരവുകളുമൊക്കെയായി ജീവന്റെ സന്ദേശം പകര്‍ന്നു നല്‍കിയ ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് കൊല്ലം രൂപതാധ്യക്ഷനും കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
മനുഷ്യജീവനെ സംരക്ഷിക്കാന്‍, മനുഷ്യന്റെ പൂര്‍ണത സംജാതമാകാന്‍ മനുഷ്യ മഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രോലൈഫ് പ്രസ്ഥാനവും പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് ബിഷപ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുടുംബങ്ങള്‍ പ്രോലൈഫ് ആകണം. വാല്യൂ എഡ്യൂക്കേഷന്‍ കുടുംബങ്ങള്‍ക്ക് നല്‍കണം. അതോടൊപ്പം തന്നെ വേണ്ടതാണ് പ്രകൃതി സംരക്ഷണം. അത് ജീവസംരക്ഷണമാണ്. എല്ലാം എത്തിച്ചേരുന്നത് മനുഷ്യന്റെ മാഹാത്മ്യ സംരക്ഷണത്തിലേക്കാണെന്നും ബിഷപ് പറഞ്ഞു.
ചടങ്ങില്‍ കൊല്ലം രൂപത പ്രോലൈഫ് സമിതി കോര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ ഫാ. ഡോ. ബൈജു ജൂലിയാന്‍, കെ.സി.ബി.സി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പില്‍, ഫാമിലി അപ്പോസ്തലേറ്റ് കൊല്ലം രൂപത ഡയറക്ടര്‍ ഫാ. ഷാജന്‍, കെ.സി.ബി.സി പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, സ്വാഗത സംഘം ഇന്റര്‍നാഷണല്‍ കണ്‍വീനര്‍ അരുണ്‍ ജോസഫ്, കരുതല്‍ അക്കാഡമി പ്രിന്‍സിപ്പല്‍ ബെറ്റ്‌സി എഡിസണ്‍, ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, കെ.സി.ബി.സി പ്രോലൈഫ് സമിതി ഭാരവാഹികളായ ട്രഷറര്‍ ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, സെക്രട്ടറിമാരായ ഇഗ്നേഷ്യസ് വിക്ടര്‍, സെമിലി സുനില്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍ സെക്കന്റ് അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി വിജയപുരം രൂപത അംഗം ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പിലിനും, ഫാ. ജോസഫ് പുത്തന്‍പുര മെമ്മോറിയല്‍ സെന്റ് ആന്റണി അവാര്‍ഡ് പാലാ രൂപത അംഗം യുഗേഷ് തോമസ് പുളിക്കനും, ഡോ. എം. ജോണ്‍ ഐപ്പ് മെമ്മോറിയല്‍ സെന്റ് മറിയം തെരേസ അവാര്‍ഡ് കുഴിക്കാട്ടുശേരി മറിയം തെരേസ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റും ഇരിങ്ങാലക്കുട രൂപത അംഗവുമായ ഡോ ഫിന്റോ ഫ്രാന്‍സിസിനും, ഡോ. സിസ്റ്റര്‍ മേരി മാര്‍സലസ് മെമ്മോറിയല്‍ സെന്റ് മദര്‍ തെരേസ അവാര്‍ഡ് പാലാ രൂപത അംഗം സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്.സി.സിക്കും, ജേക്കബ് മാത്യു പള്ളിവാതുക്കല്‍ മെമ്മോറിയല്‍ സെന്റ് ഫ്രാന്‍സിസ് അസിസി
അവാര്‍ഡ് എറണാകുളം അങ്കമാലി രൂപത അംഗം സാബു ജോസിനും, അഡ്വ. ജോസി സേവ്യര്‍ മെമ്മോറിയല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ അവാര്‍ഡ് കോതമംഗലം രൂപത അംഗം ടോമി ദിവ്യരക്ഷാലയത്തിനും, ഡോ. ഫ്രാന്‍സിസ് കരീത്ര മെമ്മോറിയല്‍ സെന്റ് ജിയന്ന ബെറെറ്റ മൊള്ള അവാര്‍ഡ് വരാപ്പുഴ രൂപത അംഗം മാര്‍ട്ടിന്‍ ജെ. ന്യുനസിനും സമ്മാനിച്ചു.
ഒപ്പം കെ.സി.ബി.സി പ്രോലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, സെക്രട്ടറിമാരായ ഇഗ്നേഷ്യസ് വിക്ടര്‍, സെമിലി സുനില്‍ എന്നിവര്‍ക്ക് ജീവ സംരക്ഷണ പുരസ്‌കാരവും, കൊല്ലം രൂപതാംഗങ്ങളായ ഫാ. ഫില്‍സന്‍ ഫ്രാന്‍സിസിന് നവമാധ്യമ മേഖലയിലെ പ്രവര്‍ത്തനത്തിനും, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന് സ്ത്രീ ഉന്നമന പ്രവര്‍ത്തനത്തിനും, ആലപ്പി സ്റ്റാലിന് മ്യൂസിഷ്യന്‍ എന്ന നിലയിലും, പുസ്തക പ്രസാധകന്‍ എന്ന നിലയില്‍ വി.ടി കുരീപ്പുഴക്കും, പ്രവാസി എഴുത്തുകാരന്‍ ജോസഫ് എഡ്വേര്‍ഡിനും, വിദ്യാഭ്യാസ മേഖലയില്‍ ഡോ. ബിജു ടെറന്‍സിനും തിയൊഫിന്‍ ഫ്രഡിക്കും, ആതുരസേവന മേഖലയില്‍ ഡോ തോമസ് അല്‍ഫോണ്‍സിനും മാധ്യമ മേഖലയില്‍ സുധീര്‍ തോട്ടുവാലിനും, സിനിമ മേഖലയില്‍ ടി.എസ് സാബുവിനും, നാടക സിനിമ മേഖലയില്‍ ജോസ് ടൈറ്റസിനും, സിനിമ ഗാന രചയിതാവും കവിയുമായ ജോസ് മോത്തക്കും കര്‍മ്മരത്‌ന പുരസ്‌കാരവും ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് 2024 ല്‍ സമ്മാനിച്ചു.
വലിയ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ലണ്ടനില്‍ നിന്നുള്ള അരുണ്‍ ജോസഫിനും റെയ്മക്കും, യുഎഇയില്‍ നിന്നുള്ള ഗോഡ്‌വിന്‍ മൈക്കിളിനും ആന്‍സിക്കും കൊല്ലം രൂപത ലാര്‍ജ് ഫാമിലി കോര്‍ഡിനേറ്റേര്‍സ് അഗസ്റ്റിന്‍ മൈക്കിളിനും ജാക്വിലിനും കൊല്ലം രൂപതയുടെ ആദരവുകള്‍ സമ്മാനിച്ചു. കലാ പരിപാടികള്‍ക്ക് ജോസ്ഫിന്‍ ജോര്‍ജ്, ലിന്‍ഡ, ഷെര്‍മി സെബാസ്റ്റ്യന്‍, മാനുവേല്‍, ഗബ്രിയേല്‍, സിജോ ജോസ്, അന്ന, സില്‍വിയ സാന്‍ മരിയ എന്നിവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.