തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്ടിയതിന് ശേഷമാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്. ഇതോടെ 1804 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ മാസം 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 16 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അഞ്ച് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചത് വാണിജ്യസ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിച്ചു. ദൈനംദിന ആവശ്യങ്ങള്‍ക്കായി സിലിണ്ടര്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍, കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെയാണ് വില വര്‍ദ്ധന നേരിട്ട് ബാധിച്ചത്. പുതുവര്‍ഷത്തില്‍ വില കുറച്ചത് വ്യാപാരികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.