ബംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരു.സ്വകാര്യ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ശരാശരി 28 മിനിറ്റ് 10 സെക്കന്‍ഡ് വേണമെന്ന് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്നോളജി കമ്പനിയായ ടോം ടോം ട്രാഫിക് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് പ്രകാരം നഗരവാസികള്‍ ഒരു വര്‍ഷം 132 മണിക്കൂര്‍ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിവരുന്ന ബംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഇതിന് കാരണമെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുനെയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 10 കിലോമീറ്റര്‍ പിന്നിടാന്‍ 27 മിനിറ്റും 50 സെക്കന്‍ഡുമാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിലിപ്പീന്‍സിലെ മനില (27 മിനിറ്റ് 20 സെക്കന്‍ഡ്), തയ്വാനിലെ തായിചുങ് (26 മിനിറ്റ് 50 സെക്കന്‍ഡ്) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് നഗരങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.