തിരുവനന്തപുരം: കൗമാര കലയുടെ കനക കിരീടം തൃശൂരിന്. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഒരേയൊരു പോയന്റിന്റെ വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരിന് 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.
കാല് നൂറ്റാണ്ടിന് ശേഷമാണ് തൃശൂര്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. 1999 ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയന്റുമായി മൂന്നാം സ്ഥാനത്തായി. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റ്.
സ്കൂളുകളുടെ വിഭാഗത്തില്‍ 171 പോയിന്റോടെ പാലക്കാട് ആലത്തൂര്‍ ബി.എസ്.ജി ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ഒന്നാമത്. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാമതും ഇടുക്കി എം.കെ.എന്‍.എം.എച്ച്.എസ് സ്കൂള്‍ മൂന്നാമതുമെത്തി.
സമാപന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.