ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനത്താവങ്ങളില്‍ നിന്ന് ഇനി മുതല്‍ സാധാരണക്കാര്‍ക്കും ചായക്കും കാപ്പിക്കും സ്നാക്സും കഴിക്കാം. ചായയുടെ വില 150 രൂപയില്‍ നിന്ന് 15 ആക്കി കുറച്ചു. കാപ്പി 20 രൂപ, സ്‌നാക്‌സ് 15 രൂപ എന്നിങ്ങനെ വില മിതമായ രീതിയിലാക്കി.
കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഇടപെട്ടതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അമിത വില ഈടാക്കുന്നത് നിര്‍ത്തി. ഇതോടെ ഷാജി കോടങ്കണ്ടത്തിന്റെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടു.
2019 മാര്‍ച്ചിലാണ് അദേഹം അമിത വിലയ്‌ക്കെതിരെ പോരാട്ടം തുടങ്ങിയത്. ഡല്‍ഹിയിലേക്കുളള യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അഡ്വ. ഷാജി ഇരുന്ന് മുഷിഞ്ഞപ്പോള്‍ ഒരു ചായ കുടിച്ചു. ബില്‍ വന്നപ്പോള്‍ വില 150 രൂപ. മറ്റ് സ്റ്റാളിലും വില മാറ്റമില്ല. കട്ടന്‍ ചായയ്ക്ക് വില കുറവുണ്ട്, 100 രൂപ. ചെറിയൊരു കപ്പില്‍ ചൂടു വെള്ളവും ടീ ബാഗിനുമാണ് ആ വില.
ഈ പകല്‍ കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന ദൃഢനിശ്ചയമെടുത്താണ് വിമാനത്തില്‍ കയറിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പരാതി അയച്ചു. വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കി. ഈ വിഷയത്തില്‍ സുപ്രീം കോടതി വരെ പോയി. കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് എയര്‍പോര്‍ട്ട് അതോറിറ്റി എല്ലാ വിമാനത്താവളങ്ങളിലേക്കും നിര്‍ദേശം നല്‍കി. എല്ലാറ്റിനും വില കുറച്ചു. ചായ 15 രൂപ, കാപ്പി 20, സ്നാക്സ് 15. നെടുമ്പാശേരിയിലും വില ക്രമീകരിച്ചെന്ന് സിയാല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.