ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഫെബ്രുവരി 10, 11 തിയതികളിലാണ് ഉച്ചകോടി നടക്കുക.
''അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡിയെ ക്ഷണിച്ചു. ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു'', പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 15 ന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ മോഡി ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിറ്റല്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അന്ന് ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഫെബ്രുവരി 10, 11 തിയതികളില്‍ ഫ്രാന്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോഡി പങ്കെടുക്കുമെന്ന് മക്രോണ്‍ പറഞ്ഞത്. അമേരിക്ക, ചൈന, ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.