മെൽബൺ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഓസ്‌ട്രേലിയ. അടുത്ത മൂന്ന് വര്‍ഷം ഓസ്ട്രേലിയയുടെ ഭരണചക്രം ആര് തിരിക്കുമെന്ന് അറിയാനുള്ള ഫെഡറല്‍ തിരഞ്ഞെടുപ്പ് മെയ് 17 ന് മുന്നോടിയായി നടക്കും. പ്രധാനമന്ത്രി ആന്റണി ആൽബനിസിന്റെ തിരഞ്ഞെടുപ്പ് പര്യാടനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടനും അനൗദ്യോഗിക ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചു. വിക്ടോറിയയിലാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ബാക്ക് ഓണ്‍ ട്രാക്ക് എന്ന മുദ്രാവാക്യം പ്രചരണത്തിലെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
ജീവിത ചെലവ്, ആണവോര്‍ജ്ജം, ചെറുകിട ബിസിനസുകള്‍ എന്നിവയില്‍ ഊന്നിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. പണപ്പെരുപ്പം, ജീവിത ചെലവേറല്‍ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തി. ലേബര്‍ പാര്‍ട്ടി മൂലം ജീവിത ചെലവ് വര്‍ധിച്ചെന്നും ഓസ്‌ട്രേലിയന്‍ കുടുംബങ്ങള്‍ക്കൊന്നും പ്രതീക്ഷയില്ലെന്നും അദേഹം പറഞ്ഞു.
അതേസമയം പണപ്പെരുപ്പത്തേയും സമ്പദ് വ്യവസ്ഥയേയും സര്‍ക്കാര്‍ തെറ്റായി കൈകാര്യം ചെയ്‌തെന്ന പ്രതിപക്ഷ ആരോപണം ലേബര്‍ പാര്‍ട്ടി തള്ളികളഞ്ഞു. ലേബര്‍ പാര്‍ട്ടി ഓസ്‌ട്രേലിയയെ ശരിയായ ദിശയില്‍ കൊണ്ടുപോകുകയാണെന്നും പീറ്റര്‍ ഡട്ടന്റെ നേതൃത്വം ഒന്നിനും പരിഹാരമല്ല കണ്ടെത്തുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.