മെൽബൺ: ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭയുടെ നേത്വത്തിൽ സേഫ്‌ഗാർഡിങ് സൺഡേ ദിനാചരണം നടന്നു. മെൽബൺ രൂപത ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ സേഫ്‌ഗാർഡിംഗ് സണ്ടേ പോസ്റ്റർ ഔപചാരികമായി പ്രകാശനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. മാത്യു അരീപ്ലാക്കൽ, എപ്പാർക്കി സേഫ്‌ഗാർഡിംഗ് ട്രെയിനിംഗ് കോർഡിനേറ്റർ ജോബി ഫിലിപ്പ്, കത്തീഡ്രൽ പാരീഷ് സേഫ്‌ഗാർഡിംഗ് ഓഫീസർമാർ റിജോ ജോർജ് & ആൽഫ്രഡ് മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കുട്ടികളുടെയും ദുര്‍ബലരുടെയും സംരക്ഷണത്തിന് സഭ പ്രതിജ്ഞാബദ്ധമാണെന്ന് ഓർമപ്പെടുത്താനുള്ള അവസരമാണ് സേഫ്‌ഗാർഡിങ് സൺഡേയെന്ന് ബിഷപ്പ് ജോൺ പനന്തോട്ടത്തില്‍ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. “പഴയ തെറ്റുകൾ തിരുത്താനാവില്ല. ദുർബലരായവർക്കെതിരെയുള്ള ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ വിശ്വാസിയുടേയും കടമയാണ്.” ബിഷപ്പ് പറഞ്ഞു.
”സുരക്ഷ ഉറപ്പാക്കൽ ഒരു നിയമാനുസരണ പ്രവർത്തനം മാത്രമല്ല, ക്രിസ്തുവിന്റെ സ്നേഹ കല്പനയുടെ ജീവിക്കുന്ന സാക്ഷ്യമാണ്. എല്ലാ പ്രവർത്തകരും മൂന്ന് വർഷത്തിലൊരിക്കൽ സുരക്ഷാ പരിശീലനം പുതുക്കണം. സുരക്ഷാ നിയമങ്ങൾക്കും സീറോ ആൽക്കഹോൾ പോളിസിക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ സിവിൽ നിയമവും കാനോൻ നിയമവും പ്രകാരം നടപടി സ്വീകരിക്കും.”- മാർ ജോണ്‍ പനന്തോട്ടത്തില്‍ പറയുന്നു.
എപ്പാർക്കിയിലെ 15,000-ത്തിലധികം പേർ ഇതിനകം സുരക്ഷാ പരിശീലനം പൂർത്തിയാക്കി. “സുരക്ഷാ പരിശീലനം ബാധ്യതയായി കാണാതെ വ്യക്തിപരമായ വളർച്ചക്കും കരുതലോടെയുള്ള സേവനത്തിനും വഴിയൊരുക്കുന്ന അവസരമായി കാണണം.”- ബിഷപ്പ് കൂട്ടിച്ചേർത്തു.
“മനുഷ്യരുടെ മാന്യത മാനിച്ച് സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് നമ്മൾ ജീവിക്കേണ്ടത്. സഭയിലെ ഓരോ ഇടവും കുട്ടികളും മുതിർന്നവരും ഭയമില്ലാതെ കഴിയുന്ന സുരക്ഷിത കേന്ദ്രങ്ങളാക്കുക എല്ലാവരുടെയും ദൗത്യമാണ്.” ജോണ്‍ പനന്തോട്ടത്തില്‍ അറിയിച്ചു.
സെപ്റ്റംബറിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഓസ്ട്രേലിയയിൽ സേഫ്‌ഗാർഡിങ് ഞായറായി ആചരിക്കുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.