കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വിമതര്‍ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ച് വെറും കൈയ്യോടെ മടങ്ങി. മുന്നോട്ട് വെച്ച ഒരു ആവശ്യം പോലും നേടിയെടുക്കാന്‍ വിമത പക്ഷത്തിനായില്ല.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വൈദികരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കണമെന്ന് വൈദികര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല.
വൈദികര്‍ക്ക് എതിരേയുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം, ആര്‍ച്ച് ബിഷപ് ഹൗസിനുള്ളില്‍ നിന്ന് പോലീസിനെ പൂര്‍ണമായും ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ വൈദികര്‍ ഉന്നയിച്ചു.
ഇക്കാര്യങ്ങളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് മാര്‍ പാംപ്ലാനി വൈദികരെ അറിയിച്ചു. വിമതരുടെ എല്ലാ ആവശ്യങ്ങളും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അന്തിമ തീരുമാനത്തിനനുസരിച്ചായിരിക്കുമെന്നും അദേഹം പറഞ്ഞു.
പ്രതിഷേധിച്ച വൈദികര്‍ക്ക് പുറമേ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഷൈജു ആന്റണി, പി.പി. ജെറാര്‍ദ്, ബിനു ജോണ്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
കൂരിയയില്‍ നിന്ന് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളിയും ചര്‍ച്ചകളില്‍ ഭാഗമായി. അതിരൂപതയിലെ കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കണമെന്ന് ബിഷപ്പ് ഹൗസിന് മുന്‍പില്‍ പ്രതിഷേധിച്ച വൈദികര്‍ ആവശ്യപ്പെട്ടു. തുടര്‍ ചര്‍ച്ച 20 മുതല്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.