ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ്  വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ  ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്ന് ബന്ദികളെ  ഹമാസ് മോചിപിച്ചു. 90 പാലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് മൂന്ന് സ്ത്രീകളെ ഹമാസ് മോചിപ്പിച്ചത്. 
റോമി ഗോനന്‍, ഡോറോണ്‍ സ്റ്റെയിന്‍ ബ്രെച്ചര്‍, എമിലി ഡമാരി എന്നീ മൂന്ന് സ്ത്രീകളാണ് 471 ദിവസത്തെ  തടവ് ജീവിത്തതില് ശേഷം സ്വന്തം ഭവനത്തില്‍ തിരിച്ചെത്തിയത്.
കുടുംബവുമായി ഒത്തു ചേരുന്ന വൈകാരിക നിമിഷങ്ങള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച ഇസ്രയേല്‍ പ്രധാനമന്ത്രി മൂവരേയും സ്വാഗതം ചെയ്തു. 'ഒരു രാഷ്ട്രം മുഴുവന്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നു. വീട്ടിലേക്ക് സ്വാഗതം'- എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോണിലൂടെയുള്ള പ്രതികരണം.
ടെല്‍ അവീവില്‍ വെച്ചാണ് ബന്ദികളെ ഹമാസ് റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. തിരികെയെത്തുന്ന മൂവരേയും കാത്ത് ബന്ധുക്കള്‍ ഷബാ മെഡിക്കല്‍ സെന്ററില്‍ നില്‍പ്പുണ്ടായിരുന്നു.  ഇസ്രയേല്‍ പതാകകള്‍ പുതച്ച് മൂന്ന് സ്ത്രീകള്‍ പുറത്തേക്ക് വരുന്നതും അവരെ ബന്ധുക്കള്‍ ആലിംഗനം ചെയ്ത് കരയുന്നതും വീഡിയോയില്‍ കാണാം. 
ബന്ദികളിലൊരാളുടെ ഇടത് കൈ ബാന്‍ഡേജ് ഇട്ടതും രണ്ട് വിരലുകള്‍ നഷ്ടപ്പെട്ടതായും വീഡിയോലുണ്ട്. 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിലാണ് ഹമാസ് നിരവധി ഇസ്രയേലി പൗരന്‍മാരെ ബന്ദികളാക്കിയത്. ഏതാണ്ട് 1200 പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം പടക്കം പൊട്ടിച്ചും മറ്റും വലിയ ആഘോഷത്തോടെയാണ് മോചിപ്പിക്കപ്പെട്ട പാലസ്തീന്‍ തടവുകാരെ ഗാസ എതിരേറ്റത്. ഇന്നലെ  മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തു വിട്ടതോടെയാണ് വെനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നത്. 
മുപ്പത്തിമൂന്ന് ബന്ദികളെയാണ് ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കുക. ഇതില്‍ മൂന്നു പേരെയാണ് ഇന്നലെ  വിട്ടയച്ചത്. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പാലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായ വകുപ്പും പുറത്തു വിട്ടിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.