പുക കണ്ട് ഭയന്ന് ട്രെയിനില്‍ നിന്ന് ചാടി; എട്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, പത്ത് പേര്‍ക്ക് പരിക്ക്: അപകടം മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍

പുക കണ്ട് ഭയന്ന് ട്രെയിനില്‍ നിന്ന് ചാടി;  എട്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, പത്ത് പേര്‍ക്ക് പരിക്ക്: അപകടം മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍

മുംബൈ: ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഭയന്ന് പുറത്തേക്ക് ചാടിയ ആറ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് എട്ട് പേരും മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന പുഷ്പക് എക്സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാര്‍ ചാടിയതെന്നാണ് വിവരം.

എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാര്‍ ചാടിയതെന്നുമാണ് റിപ്പോര്‍ട്ട്.

ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയത്. ഇവര്‍ ചാടിയ ഉടനെ എതിര്‍ ദിശയിലെ ട്രാക്കിലൂടെ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് എട്ട് പേര്‍ മരിച്ചത്. പതിനാറോളം പേരെ ട്രെയിന്‍ ഇടിച്ചെന്നാണ് പുറത്തു വരുന്ന വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.