മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയില്‍

മാനന്തവാടിയില്‍  കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയില്‍

മാനന്തവാടി: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ്(45) മരിച്ചത്.

മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കാപ്പിക്കുരു പറിക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.

കാടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വന്യജീവി ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനം വകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കൂട്ടിലാക്കിയിരുന്നു.

ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് യുവതിക്ക് നേരെ ഉണ്ടായ കടുവ ആക്രമണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.