സെയ്ഫ് അലിഖാന് അതിവേഗം അനുവദിച്ചത് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ്; അന്വേഷണം ആവശ്യപ്പെട്ട് എ.എം.സി

സെയ്ഫ് അലിഖാന് അതിവേഗം അനുവദിച്ചത് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ്; അന്വേഷണം ആവശ്യപ്പെട്ട് എ.എം.സി

മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് അനുവദിച്ചതില്‍ ആശങ്ക ഉന്നയിച്ച് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എ.എം.സി.). അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം ക്ലെയിം അനുവദിച്ചതില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും എ.എം.സി. ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് ഈ രീതിയില്‍ പെട്ടെന്ന് ക്ലെയിമുകള്‍ ലഭിക്കാറില്ല. ഈ രീതിയില്‍ ക്ലെയിം അനുവദിക്കുന്നതോടെ ഉന്നതര്‍ക്കും സെലിബ്രിറ്റികള്‍ക്കും കൃത്യമായ ചികിത്സ ലഭ്യമാകുന്നു. ഇത് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അസമത്വം ഉണ്ടാക്കുമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിക്ക് അയച്ച കത്തില്‍ എ.എം.സി ചൂണ്ടിക്കാട്ടുന്നു.

ജനുവരി 16 നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദേഹം 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതില്‍ 25 ലക്ഷം രൂപ അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.