നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം: കമല്‍ ഹാസന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം: കമല്‍ ഹാസന്‍

ചെന്നൈ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രമുഖ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മണ്ഡലം ഏതാണെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഏതെങ്കിലും മുന്നണിയില്‍ ചേരണോ എന്ന കാര്യത്തിലും തീരുമാനം എടുത്തിട്ടില്ലെന്ന് കമല്‍ സൂചിപ്പിച്ചു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മല്‍സരരംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയാകുക എന്നത് ആഗ്രഹം അല്ല, പ്രയത്നം ആണെന്നും കമല്‍ വ്യക്തമാക്കി. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ല. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയതാണെന്ന് കമല്‍ സൂചിപ്പിച്ചു. രജനീകാന്തിനെ കണ്ടത് സുഹൃത്ത് എന്ന നിലയിലാണ്. തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പിന്തുണ തേടിയെന്നും കമല്‍ പറഞ്ഞു.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനാണ് ആഗ്രഹമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. കമല്‍ഹാസന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലെ ഒരു മണ്ഡലവും കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലും മല്‍സരിക്കാനാണ് ആലോചിക്കുന്നത്. ചെന്നൈയില്‍ വേളാച്ചേരി, മൈലാപ്പൂര്‍ മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.