ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി ജയില്‍ മോചിതയായി. കോടതി ജാമ്യം നല്‍കിയതിനാലാണ് ദിഷക്ക് തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നല്‍കിയത്.
ഫെബ്രുവരി 13 നാണ് ദിഷ രവിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ വാദം. എന്നാല്‍, ദിഷ രാജ്യദ്രോഹം ചെയ്തതിന് തെളിവില്ലെന്നും സര്‍ക്കാരിന്റെ ദുരഭിമാനം തീര്‍ക്കാന്‍ ഈ വകുപ്പ് ഉപയോഗിക്കരുതെന്നും കോടതി വിമർശിച്ചു. നീതിക്കായുള്ള പോരാട്ടത്തില്‍ യുവത്വത്തിനൊപ്പം നില്‍ക്കുമെന്ന് ദിഷയുടെ മാതാവ് മഞ്ജുള നഞ്ജയ പറഞ്ഞു.
കൂടാതെ ടൂള്‍കിറ്റ് കേസില്‍ കുറ്റാരോപിതനായ ശാന്തനു മുളുക് നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാട്യാല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ ബോംബെ ഹൈക്കോടതി അനുവദിച്ച പത്ത് ദിവസത്തെ ട്രാന്‍സിറ്റ് ജാമ്യത്തിലാണ് ശാന്തനു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.