ബജറ്റിന് മുന്നോടിയായി വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍

ബജറ്റിന് മുന്നോടിയായി വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍

ന്യൂഡല്‍ഹി: 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി എണ്ണ വിപണന കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു. ഇന്ന് മുതല്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് ഏഴ് രൂപ കുറയും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പന വില ഇപ്പോള്‍ 1,797 രൂപയാണ്.

ജനുവരി ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 14.5 രൂപ കുറച്ചു 1,818.5 രൂപയില്‍ നിന്ന് 1,804 രൂപയായിരുന്നു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.