കേന്ദ്ര ബജറ്റ് 2025: ചെറുകിട മേഖലകൾക്ക് പ്രോത്സാഹനം; ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ; അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി

കേന്ദ്ര ബജറ്റ് 2025: ചെറുകിട മേഖലകൾക്ക് പ്രോത്സാഹനം; ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ; അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി

ന്യൂഡൽഹി: ഇടത്തരക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ കേന്ദ്ര ബജറ്റ്. ചെറുകിട - ഇടത്തരം മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങൾക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപനം.

നടപ്പ് സാമ്പത്തിക വർഷം 200 കാൻസർ സെന്ററുകൾ ആരംഭിക്കും. ഗിഗ് വർക്കേഴ്‌സിനെ ‘പ്രധാനമന്ത്രി ജൻ ആരോഗ്യ’ പദ്ധതിയുടെ ഭാഗമാക്കും. ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഉൾപ്പെടെ സഹായകം. സാമൂഹ്യ സുരക്ഷാ പദ്ധതി, സ്വിഗ്ഗി, സൊമാറ്റോ, ഊബർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഇതിനായി ഇ പോർട്ടൽ രജിസ്ട്രേഷൻ നടപ്പാക്കും. മെഡിക്കൽ ടൂറിസം വിത്ത് ഹീൽ ഇൻ ഇന്ത്യ പദ്ധതി നടപ്പാകും.

മത്സ്യത്തൊളിലാളികൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആൻഡമാൻ നിക്കോബറിലും ലക്ഷദ്വീപിലും പ്രത്യേക പദ്ധതികൾ കൊണ്ടുവരും. ചെറുകിട- ഇടത്തരം മേഖലകളിൽ വായ്പയ്‌ക്കായി 5.7 കോടി അനുവദിക്കും. സ്റ്റാർട്ടപ്പിൽ 27 മേഖലകളെ കൂടി ഉൾപ്പെടുത്തും. പാദരക്ഷ നിർമാണ മേഖലയിലുള്ള 22 ലക്ഷം ഒഴിവുകളിലേക്ക് യുവാക്കളെ നിയമിക്കും. തദ്ദേശീയ കളിപ്പാട്ട നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബജറ്റ് ഊന്നൽ നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.