ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയിൽ സ്വീകരണം നൽകി

ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയിൽ സ്വീകരണം നൽകി

പാലാ . ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

ഓസ്ട്രേലിയ പോലൊരു രാജ്യത്ത് ജിൻസൺ ആന്റോ ചാൾസിന്റെ നേട്ടം ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണെന്ന് അദേഹം പറഞ്ഞു. സത്യവിശ്വാസത്തിൽ ഉറച്ചു നിന്നു കഠിനാധ്വാനത്തിലൂടെയാണ് ജിൻസൺ ആന്റോ ചാൾസ് മന്ത്രി പദവിയിൽ എത്തിയത്. അദേഹത്തിന് ലഭിച്ച വകുപ്പുകൾ ആ രാജ്യത്തിന്റെ താക്കോൽ സ്ഥാനത്ത് ഉള്ളതാണെന്നതും അഭിമാനം പകരുന്നതായി മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ജിൻസൺ ആന്റോ ചാൾസിനെ പൊന്നാടയണിയിച്ചും മൊമന്റോ നൽകിയും മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു.
കഠിനാധ്വാനത്തിലൂടെ പരിശ്രമിച്ചാൽ നമുക്കുള്ള സ്ഥാനം എവിടെയും കാണുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജിൻസൺ ആന്റോ ചാൾസ് പറഞ്ഞു. നഴ്സിംഗ് മേഖലയിൽ നിന്നാണ് മന്ത്രി പദവിയിൽ എത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് താൻ ഒരു നഴ്സാണെന്ന് പറഞ്ഞ് ജനങ്ങളെ സമീപിച്ചപ്പോൾ ഏറെ സ്വീകാര്യത ലഭിച്ചതതായും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.