ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം തുടരുന്നു; ഇടയ്ക്ക് ആം ആദ്മി മുന്നിലെത്തിയെങ്കിലും പിന്നീട് ലീഡ് നില മാറി

ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം തുടരുന്നു; ഇടയ്ക്ക് ആം ആദ്മി മുന്നിലെത്തിയെങ്കിലും പിന്നീട് ലീഡ് നില മാറി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിജെപി ഇപ്പോള്‍ 47 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 22 സീറ്റുകളില്‍ ആം ആ്ദമിയും മുന്നിട്ടു നില്‍ക്കുന്നു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. ശക്തികേന്ദ്രങ്ങള്‍ ആം ആദ്മിയെ കൈവിട്ട സാഹചര്യമാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ ബിജെപിയുടെ രമേശ് ബിധുഡിയാണ് മുന്നില്‍ നില്‍ക്കുന്നത്.

ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ന്യൂഡല്‍ഹിയില്‍ പിന്നിലാണ്. ഷാക്കൂര്‍ ബസ്തിയില്‍ ജനവിധി തേടുന്ന ആം ആദ്മിയുടെ സത്യേന്ദ്ര ജെയിന്‍ ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്നെങ്കിലും ഇപ്പോള്‍ പിന്നിലാണ്. സൗരഭ് ഭരദ്വാജും പിന്നിലാണ്. എന്നാല്‍ മനീഷ് സിസോദിയ തുടക്കം മുതല്‍ മുന്നിലാണ്.

വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞെപ്പോള്‍ 36 സീറ്റില്‍ ലീഡ് നേടി എഎപി മുന്നിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.