ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ഗാസയിലെ അഞ്ചാം ഘട്ട ബന്ദി കൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കും.
പകരം 183 പാലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം നാല് ഘട്ടങ്ങളിലായി 18 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583 പാലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന്റെ സമയത്ത് 33 ബന്ദികളെ ഹമാസും 1900 പാലസ്തീനിയന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്നാണ് കരാര്‍. 33 ബന്ദികളില്‍ എട്ടു പേര്‍ മരണപ്പെട്ടുവെന്നാണ് ഇസ്രയേല്‍ പറയുന്നത്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ബന്ദികളാക്കിയവരെയാണ് ഹമാസ് വിട്ടയക്കുന്നത്. ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറഴ്ചയാണ് നീണ്ടുനില്‍ക്കുക.
ഹമാസ് മോചിപ്പിച്ച ബന്ദികളായ ഓരോ സ്ത്രീകള്‍ക്കും പകരമായി 50 പാലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിക്കും. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അമേരിക്കയുടെ നേതൃത്വത്തില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.