വാഷിങ്ടണ്‍: കൊല ചെയ്ത യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് പാകം ചെയ്ത് മറ്റ് ഇരകള്‍ക്ക് വിളമ്പിയ കൊലപാതകിയുടെ കൊടും ക്രൂരത അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെയും ഞെട്ടിച്ചു. അമേരിക്കയില്‍ ഒക്‌ലഹോമയിലാണ് നാടിനെ നടുക്കിയ സംഭവം.
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണ്‍ എന്നയാളുടെ കൊലപാതക രീതി കേട്ട് യുഎസ് പൊലീസ് ഞെട്ടി. കൊല്ലപ്പെട്ട ഇരകളിലൊരാളുടെ ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങ് കൂട്ടി പാകം ചെയ്ത് മറ്റുള്ള രണ്ട് പേരെ കൊല്ലുന്നതിന് മുമ്പ് അവര്‍ക്ക് കഴിക്കാന്‍ നല്‍കിയതായി പൊലീസ് പറയുന്നു. ബുധനാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്.
അയല്‍ക്കാരിയായ യുവതി, അമ്മാവന്‍, അമ്മാവന്റെ നാല് വയസുകാരിയായ മകള്‍ എന്നിവരെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മാവന്റെ ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. അയല്‍ക്കാരിയായ യവതിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് പാകം ചെയ്ത് അമ്മാവന്റെ വീട്ടിലെത്തിച്ച് അവര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് ഇവരെയും കൊലപ്പെടുത്തി. നേരത്തെ മയക്കുമരുന്ന് കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.