നൈജീരിയയിൽ നിന്ന് ആശ്വാസ വാർത്ത; തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു

നൈജീരിയയിൽ നിന്ന് ആശ്വാസ വാർത്ത; തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു

അബുജ: നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. ഫെബ്രുവരി 12 ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ലിവിനസ് മൗറീസിനെയാണ് വിട്ടയച്ചത്. തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റിലെ ഐസോക്‌പോയിലെ സെന്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയായിരുന്നു ഫാ. ലിവിനസ് .

ആശുപത്രി സന്ദർശനം കഴിഞ്ഞ് മറ്റു രണ്ട് പേർക്കൊപ്പം മടങ്ങുമ്പോൾ എലെയിൽ നിന്ന് ഇസിയോക്‌പോയിലേക്കുള്ള റോഡിൽ വച്ച് ആയുധധാരികൾ ഫാ. ലിവിനസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈദികനെ നിരുപാധികം മോചിപ്പിക്കണമെന്ന് പോർട്ട് ഹാർകോർട്ട് രൂപത ബിഷപ് ബെർണാഡിൻ അനാലിൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഫാ. ലിവിനസ് മൗറീസിനെയും തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റ് രണ്ട് പേരെയും അക്രമികൾ വിട്ടയച്ചു.

ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള സംസ്ഥാനമാണ് നൈജീരിയ. 87 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളാണ് നൈജീരിയയിലുള്ളതെന്ന് മതപരമായ ജനസംഖ്യ ശാസ്ത്രം പരിശോധിക്കുന്ന പ്യൂ റിസർച്ച് സെന്റർ വെളിപ്പെടുത്തിയിരുന്നു. ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടുകൾ പ്രകാരം 12 മാസത്തിനിടെ 5,000-ത്തിലധികം ക്രിസ്ത്യാനികളാണ് നൈജീരിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്.

അതായത് പ്രതിദിനം ശരാശരി 13 ക്രിസ്ത്യാനികൾ. ഓരോ രണ്ട് മണിക്കൂറിലും നൈജീരിയയിൽ ഒരു ക്രിസ്ത്യാനി വീതം കൊല്ലപ്പെടുന്നു. നൈജീരിയയിലെ 4,700 ലധികം ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോയത് അവർ ക്രിസ്തുവിനെ അനുഗമിച്ചു എന്ന ഒറ്റക്കാരണത്താലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.