തിരുവനന്തപുരം: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടി.എം ജേഴ്സണെ മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
മോട്ടോര്‍ വാഹന വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുകയും പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ ദിവസമാണ് 5000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റുമാരായ സജി, രാമ പടിയാര്‍ തുടങ്ങിയവരെ വിജിലന്‍സ് പിടികൂടുന്നത്.
ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് ആര്‍ടിഒ ജേഴ്സണിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ കൈക്കൂലി വാങ്ങുന്നത് എന്നായിരുന്നു അവര്‍ വിജിലന്‍സിന് നല്‍കിയ മൊഴി.
ഇതോടെ ജേഴ്സണും അറസ്റ്റിലാവുകയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ 74 മദ്യക്കുപ്പികളും 84 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെയും മറ്റ് സ്വത്തു വകകളുടെയും രേഖകള്‍ വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.