'ആ 21 കോടി മില്യണ്‍ ഡോളര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ല': ട്രംപിന്റെ ആരോപണം തള്ളി വാഷിങ്ടണ്‍ പോസ്റ്റ്

'ആ 21 കോടി മില്യണ്‍ ഡോളര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ല': ട്രംപിന്റെ ആരോപണം തള്ളി വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൈഡന്‍ ഭരണകൂടം ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

ട്രംപ് പറഞ്ഞതിന് യാതൊരു രേഖയുമില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ കണ്ടെത്തല്‍. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ട്രംപ് ഇത്തരമൊരു ആരോപണം ആവര്‍ത്തിക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്.

ട്രംപിന്റെ അവകാശ വാദത്തിന് പിന്നാലെ ബിജെപി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ദിന പത്രത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്.

2008 മുതല്‍ ഇന്ത്യയ്ക്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡിയില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസും വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനത്തെ സ്ഥിരീകരിക്കുന്ന ഫിര്രോര്‍ട്ടാണ് വാഷിങ്്ടണ്‍ പോസ്റ്റും പ്രസിദ്ധീകരിച്ചത്.

അതിനിടെ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര രംഗത്ത് വന്നു. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബിജെപിയും അവരുടെ അന്ധരായ പിന്തുണക്കാരും അവരുടെ വാക്കുകള്‍ കഴിക്കേണ്ടിവരുമെന്ന് പവന്‍ ഖേര പറഞ്ഞു.

'ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി യു.എസ് ഫണ്ട് നല്‍കിയതിനെ കുറിച്ചുള്ള ഈ പുതിയ വെളിപ്പെടുത്തലില്‍, അങ്ങനെയൊരു പരിപാടി നിലവിലില്ലെന്നും അത്തരമൊരു ഫണ്ട് ലഭിച്ചിട്ടില്ലെന്നും വാഷിങ്ടണ്‍ പോസ്റ്റ് കണ്ടെത്തി. ബിജെപിക്കും അവരുടെ അന്ധരായ അനുയായികള്‍ക്കും കാക്ക അവരുടെ ദൈനംദിന ഭക്ഷണ ക്രമത്തിന്റെ ഭാഗമാണ്. ഈ തെറ്റുകളുടെ കോമഡി പിന്തുടര്‍ന്ന് മറ്റാരാണ് കാക്കയെ തിന്നുക?'- ഖേര ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.