വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യം വീണ്ടും വഷളായെന്നും അദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും വത്തിക്കാന്‍. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രതിസന്ധി സ്ഥിരീകരിച്ചതിന് ശേഷം മാര്‍പ്പാപ്പക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ ശാരീരിക സുഖമില്ലെന്ന് വത്തിക്കാന്‍ സ്ഥിരീകരിക്കുന്നു.
നിലവില്‍ ഇരട്ട ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിവസേനയുള്ള രക്ത പരിശോധനയില്‍ വിളര്‍ച്ചയുണ്ടെന്ന് കാണിക്കുന്നുണ്ട്. അതിനാല്‍ അദേഹത്തിന് രക്തം നല്‍കേണ്ടതുണ്ടെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ന്യുമോണിയയുടെ സങ്കീര്‍ണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസിന്റെ തുടക്കമാണ് അദേഹം നേരിടുന്ന പ്രധാന ഭീഷണിയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സെപ്‌സിസിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും വിവിധ മരുന്നുകളോട് മാര്‍പ്പാപ്പ പ്രതികരിച്ചിരുന്നുവെന്നും വൈദ്യ സംഘം അദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അവരുടെ ആദ്യത്തെ വിശദമായ അപ്‌ഡേറ്റില്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.