കൊച്ചി: കൊലപാതകം, അക്രമം, ആത്മഹത്യ, ലഹരിയുടെ ആസക്തി എന്നിവയുടെ ദുസ്വാധീനം കേരളത്തില്‍ വര്‍ധിക്കുമ്പോള്‍ സമൂഹം ജാഗ്രതയോടെ ഒരുമിക്കുകയും മരണ സംസ്‌കാരത്തെ പ്രതിരോധിക്കുകയും ചെയ്യണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
ലഹരിക്ക് അടിമപ്പെട്ട് മാനസിക ആരോഗ്യം നഷ്ട്ടപ്പെടുകയും സ്വന്തം ജീവനെയും ജീവിതത്തെയും സ്‌നേഹിക്കാനും ആദരിക്കാനും കഴിയാതെ വരുകയും ചെയ്യുന്നവര്‍ക്ക് അവരുടെയും സഹജീവികളുടെയും ജീവനെ സംരക്ഷിക്കുവാന്‍ സാധിക്കാതെ വരുന്നു. ജീവിതത്തെ സന്തോഷത്തോടെ അഭിമുഖീകരികരിക്കാനുള്ള മനോഭാവം വളര്‍ത്തിക്കൊണ്ടുവരാനുള്ള പരിശീലനം പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
തിരുവനന്തപൂരം ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് തന്റെ കുടുംബത്തിലെ അംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയത് ജീവന്റെ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഏറെ വേദനിപ്പിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
'ജീവനെ സ്‌നേഹിക്കുക, സംരക്ഷിക്കുക, ജീവിതത്തില്‍ സന്തോഷം കണ്ടെത്തുക '- തുടങ്ങിയ സന്ദേശം വ്യാപകമാക്കുന്ന വിവിധ ബോധവല്‍ക്കരണ പദ്ധതികള്‍ പ്രൊ ലൈഫ് ആവിഷ്‌കരിക്കുമെന്നും സാബു ജോസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.