കൊച്ചി: ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരുവരെയും നാട്ടിലേക്ക് കൊണ്ട് പോവാന്‍ പാടില്ല. അടുത്തയാഴ്ച കോടതി ഹര്‍ജി പരിഗണിക്കും വരെ പൊലീസ് സംരക്ഷണം കൊടുക്കണമെന്നും കോടതി വ്യക്തമാക്കി.
26 കാരി ആശാവര്‍മയെ തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ മുഹമ്മദ് ഗാലിബിനെതിരെ അറസ്റ്റ് വാറണ്ട് നില നില്‍ക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സി.എസ് ഡയസ് ആണ് ഉത്തരവിറക്കിയത്. ദമ്പതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ ശ്രാവണ്‍ ഹാജരായി. ഇരുവര്‍ക്കും പൊലീസ് പ്രൊട്ടക്ഷന്‍ നല്‍കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും കായംകുളം എസ് എച്ച്ഒയ്ക്കും കോടതി നിര്‍ദേശം നല്‍കി. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇതോടെ മുഹമ്മദ് ഗാലിബിനായി അറസ്റ്റ് വാറന്റുമായി കായംകുളത്ത് എത്തിയ ഝാര്‍ഖണ്ഡ് രാജ്‌റപ്പ പൊലീസിന് തിരികെ മടങ്ങേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.